മഴ വില്ലനായി വന്ന മത്സരത്തിൽ നേപ്പാളിനെതിരേ ഇന്ത്യയ്ക്ക് 23 ഓവറിൽ 145 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത നേപ്പാൾ 48.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടോവർ പിന്നിട്ടപ്പോഴാണ് മഴ പെയ്തത്. ഇതോടെ ഓവർ വെട്ടിച്ചുരുക്കി.
ഇന്ത്യയ്ക്കെതിരേ മോശം പ്രകടനമാണ് നേപ്പാൾ കാഴ്ച വച്ചത്. അർധസെഞ്ചറി നേടിയ ഓപ്പണർ ആസിഫ് ഷെയ്ഖാണ് അവരുടെ ടോപ് സ്കോറർ. ആസിഫ് 97 പന്തിൽ എട്ടു ഫോറുകളോടെ 58 റൺസെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം മത്സരം ഇടയ്ക്ക് തടസപ്പെട്ടിരുന്നു.
Summary: Asia Cup: Rain is the villain again; India’s target for victory against Nepal is 145 runs in 23 overs
Discussion about this post