ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേഷണ ദൗത്യമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന ഈ ഘട്ടം വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഭൂമിയിൽ നിന്നുള്ള നിർദേശങ്ങൾ പ്രകാരമാണ് ലാൻഡർ ഏകദേശം 40 സെന്റീമീറ്റർ ഉയർന്നത്. 30- 40 സെന്റീമീറ്റർ അകലത്തിൽ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 3 നായിരുന്നു പരീക്ഷണം.
ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഗ്യാൻ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും, ChaSTE, ILSA എന്നീ ഉപകരണങ്ങളും മടക്കിവെക്കുകയും ലാൻഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.
ഭാവി ചാന്ദ്ര ദൗത്യങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രോ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയിൽ ചന്ദ്രനിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങൾ നിർമിക്കുന്നതിന് ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ പ്രയേജനം ചെയ്യുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
Summary: Vikram Lander takes off again; ISRO called the experiment a success
Discussion about this post