മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള ഓപ്പൺഎഐ (OpenAI) അതിന്റെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിറ്റി (ChatGPT) എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെപ്പറ്റി ഒരു ഗൈഡ് പുറത്തിറക്കി. അദ്ധ്യാപകരെ ലക്‌ഷ്യം വച്ചാണ് ഈ ഗൈഡ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ചാറ്റ് ജിപിറ്റി-യുടെ പ്രവർത്തനത്തിന്റെയും പരിമിതികളുടെയും വിശദീകരണങ്ങൾ, AI ഡിറ്റക്ടറുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയൊക്കെ ഉൾക്കൊള്ളിച്ച് എങ്ങനെ ക്ലാസ് മുറികളിൽ വളർന്നു വരുന്ന തലമുറക്കായി ഇത് പ്രയോജനപ്പെടുത്താം എന്നതാണ് പുതിയ ഗൈഡ് ലക്‌ഷ്യം വയ്ക്കുന്നത്.
ക്വിസുകൾ, ടെസ്റ്റുകൾ, ലെസൺ പ്ലാനുകൾ എന്നിവ സൃഷ്ടിക്കുന്നതിന് ചാറ്റ് ജിപിറ്റി ഉപയോഗപ്പെടുത്താം. കുട്ടികളിൽ ഫലപ്രദമായി എങ്ങനെ ഈ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം എന്നതിനാണ് മുൻതൂക്കം. ഒപ്പം അവരുടെ വിമർശനാത്മക ബുദ്ധി കൂടി പ്രയോജനപ്പെടുത്തി എഐ കണ്ടെത്തുന്ന കാര്യങ്ങൾ സ്ഥിതീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അന്ധമായ അനുകരണം അല്ല ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. എന്തായാലും ഇതുപോലെ വരും നാളുകളിൽ വിവിധ മേഖലകളിൽ എഐ യുടെ വ്യക്തമായ സ്വാധീനം ഉണ്ടാകും എന്നുറപ്പാണ്.
Discussion about this post