റിയൽ മി സി51 ഇന്ത്യയിൽ അവതരിപ്പിച്ചു

റിയൽമിയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ റിയൽമി സി51 ഇന്ത്യയിൽ പുറത്തിറക്കി. പുതിയ – മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് എന്നീ രണ്ട് കളറുകളിൽ റിയൽ മി സി51 വേരിയന്റുകൽ ലഭ്യമാണ്. റിയൽമി യുഐടി പതിപ്പ് ആൻഡ്രോയിഡ് 13 ലാണ് പ്രവർത്തിക്കുന്നത്.

റിയൽ മി സി 51 4GB റാം / 64 GB റോം വേരിയന്റിന് 8,999 രൂപയ്ക്ക് ഇന്ന് വൈകുന്നേരം 6 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. സെപ്റ്റംബർ 6 മുതൽ Realme.com-ൽ നിന്നും അംഗീകൃത റിയൽമി സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാം.

ICICI, HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള ലോഞ്ച് ഓഫറിന്റെ ഭാഗമായി Realme ₹500 രൂപ കിഴിവ് ലഭിക്കും.

Exit mobile version