ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കിയെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയതായും റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. പേലോഡറുകളിലെ വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചതായും ഐഎസ്ആർഒ എക്‌സിലൂടെ അറിയിച്ചു.
സെപ്റ്റംബർ 22ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനാണ് കാത്തിരിപ്പ്’’– ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവർ വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 വരെ കാത്തിരിക്കണം.
നിലവിൽ റോവറിലെ ബാറ്ററിക്ക് പൂർണ ചാർജ്ജാണ്. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കുന്നതിനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയതെന്ന് ഐഎസ്ആർഒ.
Summary: Mission completed, Pragyan rover now on sleeping mode.