കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ എത്തുമ്പോൾ അതിന്റെ സർവീസ് മംഗളൂരു മുതൽ കോട്ടയം വരെയാകാനാകും സാധ്യത. കാരണം മംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ സർവീസ് നടത്തുന്നതിന് കുറച്ചു പ്രായോഗിക തടസങ്ങൾ ഉണ്ട്. അത് കണക്കിലെടുത്താണ് പുതിയ നീക്കം. റെയിൽവേ ബോർഡ് അന്തിമ ടൈംടേബിൾ പ്രഖ്യാപിച്ചില്ലാത്ത സ്ഥിതിക്ക് ഇപ്പോഴും റൂട്ട് വ്യക്തമല്ല. മംഗളൂരു-എറണാകുളം, മംഗളൂരു-കോട്ടയം, മംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളാണ് രണ്ടാം വന്ദേഭാരതിന് പ്രധാനമായും പരിഗണിക്കുന്നത്.
കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. റൂട്ടിന്റെ കാര്യത്തിൽ വ്യക്തത വന്നാൽ കോച്ച് മംഗളൂരുവിലേക്ക് പുറപ്പെടും.
മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10ന് മുമ്പ് എറണാകുളം എത്തുന്ന സർവീസിനാകും കൂടുതൽ ആവശ്യകത ഉള്ളത്. എന്നാൽ എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തത് പ്രധാന പ്രതിസന്ധിയാണ്. ഇതോടെയാണ് പ്ലാറ്റ്‌ഫോമുകൾ ഒഴിവുള്ള കോട്ടയത്തേക്ക് സർവീസ് നീട്ടാമെന്ന സാധ്യത തെളിയുന്നത്.
Summary: Second Vande Bharat to Kottayam?
Discussion about this post