ജി20 ഉച്ചകോടി; 207 ട്രെയിനുകൾ റദ്ദാക്കി; ഉത്തര റെയിൽവെയിൽ നിയന്ത്രണം

ജി20 ഉച്ചകോടി നടക്കുന്ന ദില്ലിയിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആകെ 300 ട്രെയിനുകളുടെ സർവീസിനെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 9,10, 11 തിയതികളിലാണ് നിയന്ത്രണം. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി – ന്യൂഡൽ​ഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

സെപ്റ്റംബർ 9ന് 90 ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്.

ഡൽഹിയിൽ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്ന നിരവധി ട്രെയിനുകൾ ഗാസിയാബാദിൽ നിന്നോ നിസാമുദ്ദീനിൽ നിന്നോ സർവീസ് ആരംഭിക്കും. ജമ്മു താവി-ന്യൂഡൽഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി-ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് യാത്രക്കാരുടെ സൌകര്യം പരിഗണിച്ച് അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തി.

 

 

Summary: G20 Summit; 207 trains cancelled; Northern Railway On Controll

Exit mobile version