മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ വിൽപ്പന സർവകാല റെക്കോഡിൽ. 2023 ഓഗസ്റ്റിൽ മാരുതി സുസുക്കി ഇന്ത്യ 189,082 യൂണിറ്റുകൾ മൊത്തത്തിൽ വിൽപ്പന നടത്തിയെന്ന് അറിയിച്ചു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ്. ഓഗസ്റ്റിൽ 14.5 ശതമാനം വളർച്ചയോടെയാണ് രാജ്യത്തെ തന്നെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി 1.89 ലക്ഷം വാഹനങ്ങൾ വിറ്റത്. ഇതിന് മുൻപ്, 2020 ഒക്ടോബറിൽ ഒരു മാസത്തിൽ 1,82,448 വാഹനങ്ങൾ കമ്പനി വിറ്റഴിച്ചിരുന്നു. ഇതാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
10,397 രൂപയായി ആണ് ഓഹരിവില ഉയർന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 16 ശതമാനം വർദ്ധിച്ചു. മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 2022 ഓഗസ്റ്റിലെ 1,34 ലക്ഷം യൂണിറ്റിൽ നിന്ന് 16% വർധിച്ച് 1.56 ലക്ഷം യൂണിറ്റിലെത്തി. ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ ചെറുകാർ വിൽപ്പന 2022 ഓഗസ്റ്റിൽ 22,162 യൂണിറ്റിൽ നിന്ന് 12,209 യൂണിറ്റായി കുറയുകയും ചെയ്തു. വിൽപന ഉയർന്നതിനൊപ്പം കമ്പനിയുടെ ഓഹരികളും എക്കാലത്തെയും ഉയർന്ന മൂല്യത്തിലെത്തി.
Summary: Maruti Suzuki with record sales; Stock market also surged.
Discussion about this post