ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
സൂര്യനെ അടുത്തറിയാനുള്ള ഇന്ത്യയുടെ സൗരദൗത്യം പിഎസ്എൽവി – എക്സ്എൽസി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചിരുന്നു. വിക്ഷേപിച്ചു 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടത്.
ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു.
Summary: India will continue space travel; PM congratulates scientists on solar mission success