സിം കാർഡുകൾ എടുക്കുന്നതിന് ഇനി നിബന്ധനകൾ കടുക്കും. രാജ്യത്ത് ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ടെലികോം വകുപ്പ്.
രണ്ട് സർക്കുലറുകളാണ് സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിലെ രീതിയിൽ സിം കാർഡുകൾ വിൽക്കുന്നതിലെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ വഴി സിം കാർഡ് നൽകും മുൻപ് കെവൈസി ഉറപ്പ് വരുത്തണം. അല്ലെങ്കിൽ സ്ഥാപനത്തിന് 10 ലക്ഷം രൂപ വീതം പിഴ ചുമത്തുന്നതായിരിക്കും.
ഒക്ടോബർ ഒന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. സിം കാർഡുകൾ വിൽക്കുന്ന കടകൾ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണം. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ ആരാണ് വിൽക്കുന്നത്, ഏത് രീതിയിലാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്.
Summary: More restrictions on selling and buying SIM cards in India.
Discussion about this post