യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയും (DOE) ഇന്ത്യയുടെ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയവും (MNRE) ചേർന്ന് യുഎസ്-ഇന്ത്യ റിന്യൂവബിൾ എനർജി ടെക്നോളജി ആക്ഷൻ പ്ലാറ്റ്ഫോം (RETAP) ആരംഭിക്കുന്നു. ഓഗസ്റ്റ് 29 ന് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
MNRE പ്രകാരം, 2023 ജൂൺ 22 ന് വാഷിംഗ്ടൺ ഡിസിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, ശുദ്ധമായ ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്, പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതിക വിദ്യകളുടെ സഹകരണത്തെ കുറിച്ചു ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു.
യുഎസ് ഡിഒഇ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് ടർക്കിനും എംഎൻആർഇ സെക്രട്ടറി ഭൂപീന്ദർ സിംഗ് ഭല്ലയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. RETAP നെ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫലവത്തായതും സമയബന്ധിതവുമായ പ്ലാറ്റ്ഫോമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പുത്തൻ സാങ്കേതിക വിദ്യകളുടെ വികസനവും വിന്യാസവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. പ്രാരംഭ ഘട്ടത്തിൽ, RETAP ശുദ്ധവുമായ ഹൈഡ്രജൻ, കാറ്റ് ഊർജ്ജം, ദീർഘകാല ഊർജ്ജ സംഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് കൂടാതെ ഭാവിയിൽ ഭൗമതാപ ഊർജ്ജം, സമുദ്രം/വേലിയേറ്റ ഊർജ്ജം, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഉയർന്നുവരുന്ന സാധ്യതകൾ തേടാനും ലക്ഷ്യമിടുന്നുണ്ട്.
Summary: US-India Partnership Launches Renewable Energy Technology Action Platform.
Discussion about this post