എച്ച്‌ഡിഎഫ്‌സി ലയനം; ബാങ്ക് വായ്പകൾ 19.8% ഉയർന്നു

എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലയിച്ചതിന്റെ ഫലമായി ജൂലൈയിൽ ബാങ്ക് വായ്പകളിൽ 19.8% വർധനവ് ഉണ്ടായി. കൂടാതെ, വ്യക്തിഗത വായ്പകളിലുണ്ടായ വളർച്ചയും മൊത്തത്തിലുള്ള വായ്പാ വളർച്ച ഉയർത്തി.

ജൂലായ് 29 ലെ കണക്കനുസരിച്ച് ഭക്ഷ്യേതര വായ്പ 147.8 ട്രില്യൺ രൂപയായിരുന്നു. മുൻവർഷത്തെ വച്ച് നോക്കിയാൽ ഭക്ഷ്യേതര വായ്പയിൽ 15.1% മാണ് വർദ്ധനവ് ഉണ്ടായത്. വ്യക്തിഗത വായ്പകൾ 31.7% വർധിച്ച് 47.3 ട്രില്യൺ രൂപയായി. ഇതിൽ തന്നെ ഭവന വായ്പകൾ 37.4% ഉം ക്രെഡിറ്റ് കാർഡ് കുടിശ്ശിക 31.2% ഉം മറ്റ് വ്യക്തിഗത വായ്പകൾ ഏകദേശം 29% ഉം ഉയർന്നു. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പകൾ 10.2% വർദ്ധിച്ചു. ഇടത്തരം വ്യവസായത്തിന്റേത് 9.7% ഉം വൻകിട വ്യവസായങ്ങൾക്കുള്ള വായ്പകൾ 4.3% ഉം വർധിച്ചു.

Summary: HDFC Merger; Bank loans rose 19.8%.

Exit mobile version