ജിയോ ഫിനാൻഷ്യൽ സർവീസസ് ബിഎസ്ഇ സൂചികകളിൽ നിന്ന് നീക്കം ചെയ്യുന്നു

റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപിരിഞ്ഞ സാമ്പത്തിക ബിസിനസ്സായ ജിയോ ഫിനാൻഷ്യൽ സർവീസസ് (JFS) ബിഎസ്ഇ സൂചികകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചു.

2023 സെപ്റ്റംബർ 01 വെള്ളിയാഴ്ച ട്രേഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിനെ എല്ലാ എസ് ആന്റ് പി ബിഎസ്ഇ സൂചികകളിൽ നിന്നും നീക്കം ചെയ്യും. ആദ്യം ഓഗസ്റ്റ് 23 നാണ് നീക്കം ചെയ്യാൻ നോക്കിയത്. ലോവർ സർക്യൂട്ടിൽ ലോക്ക് ആയതിനാൽ സ്റ്റോക്കിന്റെ എക്‌സ്‌ക്ലൂഷൻ പ്ലാൻ വൈകുകയായിരുന്നു.

ഓഗസ്റ്റ് 31 ന് ഓഹരി അതിന്റെ തുടർച്ചയായ മൂന്നാം സെഷൻ നേട്ടം അടയാളപ്പെടുത്തുകയും 5 ശതമാനം ഉയർന്ന സർക്യൂട്ടിൽ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ ബിഎസ്ഇയിൽ ഒരു ഷെയർ മൂല്യം 242.50 രൂപയിലെത്തിയിരുന്നു.

Summary: Jio Financial Services delisted from BSE indices.

Exit mobile version