വിദ്യാർത്ഥി വിസക്കുള്ള നിബന്ധനകൾ കടുപ്പിച്ചിരിക്കുയാണ് ഓസ്ട്രേലിയ. ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ മിനിമം ബാങ്ക് നിക്ഷേപ തുക 24,505 ഓസ്ട്രേലിയന്‍ ഡോളറായി ഉയർത്തി. ഇത് ഇന്ത്യൻ രൂപ 13.10 ലക്ഷത്തോളമാണ്. 17 ശതമാനമാണ് മുൻ തുകയേക്കാൾ ഇപ്പോൾ ഉയർന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ മാറ്റം കൊണ്ടുവന്നത്.
ജോലി ചെയ്ത് പഠിക്കുന്നതിനും നിബന്ധനകൾ കടുപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ആറ് മാസത്തില്‍ താഴെ പഠിച്ച ശേഷം വിദ്യാര്‍ത്ഥികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടവും എടുത്ത് മാറ്റുന്നുണ്ട്. മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും ഇതിനൊപ്പം ജോലി ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഇനി ഇതിന് നിയന്ത്രണം ഉണ്ടാകും. ഈ വര്‍ഷം ഇതുവരെ ഏകദേശം 17,000 വിദ്യാര്‍ത്ഥികള്‍ ഈ ഓപ്ഷന് ഉപയോഗിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഇത് നല്ല ഉയർന്ന കണക്കാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നിയന്ത്രണം വേണമെന്ന് തീരുമാനിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷക്കും മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Summary: Australia has changed the conditions for student visas.
Discussion about this post