ആകാശകാഴ്ചകളിൽ വീണ്ടും ആകാംഷ പരത്തി സൂപ്പർ ബ്ലൂമൂൺ എത്തുന്നു. ചന്ദ്രൻ അതിൻറെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുന്നത്. നാല് പൂർണചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്. സാധാരണ ഉള്ളതിനെക്കാൾ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രനെ കാണാനാകും.
ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂണാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണ്ണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.
ബുധനാൻഴ്ച രാത്രി 8.37നാണ് സൂപ്പർ ബ്ലൂ മൂൺ കാണാൻ സാധിക്കും. ഇന്ത്യയിൽ വ്യാഴാഴ്ച പുലർച്ചെ 4.30ന് ഈ പ്രതിഭാസം ദൃശ്യമാകും. ഓഗസ്റ്റ് ഒന്നിനാണ് ഇതിനു മുൻപ് ബ്ലൂ മൂൺ ദൃശ്യമായത്. നാസ നൽകുന്ന വിവരപ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ കാണാൻ 14 വർഷങ്ങൾ കാത്തിരിക്കണം.
ഓണാഘോഷത്തിനോടനുബന്ധിച്ച് ബ്ലൂ മൂൺ കാണുന്നതിന് അവസരം ഒരുക്കി സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. പിഎംജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വ്യാഴാഴ്ച വൈകിട്ട് എട്ട് വരെ വാനനിരീക്ഷണ സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
Summary: Super Blue Moon; It will be visible tomorrow morning in India
Discussion about this post