വർണക്കാഴ്ചകളും കലകളും ആവേശവും നിറയുന്ന അന്തപുരിയുടെ ആരവത്തിന് കനകക്കുന്നിലെ നിശാഗന്ധിയിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനതല ഓണാഘോഷത്തിനു തുടക്കമായി. ഉദ്ഘാടനച്ചടങ്ങിനു പൊലിമകൂട്ടി നടൻ ഫഹദ് ഫാസിലും പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയും മുഖ്യാതിഥികളായെത്തി.
ഇത്തവണത്തെ ഓണാഘോഷ പ്രമേയമായ ‘ഓണം, ഒരുമയുടെ ഈണം’ എന്ന ആശയത്തിൽ കലാമണ്ഡലത്തിലെ ബിരുദവിദ്യാർഥികൾ അവതരിപ്പിച്ച നൃത്തശില്പത്തോടെയാണ് കലാവേദി ഉണർന്നത്.
ഉദഘാടന ദിവസം തന്നെ വാൻ ജനാവലിക്കാണ് തലസ്ഥാനം സാഖ്യം വഹിച്ചത്. വിവിധ വേദികളിലായി അത്യുജ്വലമായ കലാപരിപാടികളാണ് അരങ്ങേറുന്നത്. സെപ്റ്റംബർ 2 ന് ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷം സമാപിക്കും.
Summary: Onam week celebrations are in full swing at trivandrum