നിത അംബാനി പടിയിറങ്ങി : മക്കളായ ഇഷയും ആകാശും അനന്തും ആണ് ഇനി റിലയൻസിന്റെ സാരഥികൾ

ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഹ്യൂമൻ റിസോഴ്സ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശപ്രകാരമാണ് തീരുമാനം. റിലയൻസ് ഇൻസ്‌ട്രീസ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതിനുശേഷം ഇവരുടെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് ആർ ആ എൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.

നിത അംബാനി ബോർഡിൽനിന്ന് പടിയിറങ്ങും. അതേസമയം, റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ എന്നനിലയിൽ ആർഐഎൽ ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി നിത പങ്കെടുക്കും.

ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജം, മെറ്റീരിയൽ ബിസിനസുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ മുഖ്യപങ്ക് വിഹച്ചിരുന്നു. ആർഐഎൽ അനുബന്ധ കമ്പനികളുടെ ബോർഡുകളിലും സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

 

 

Summary: Nita Ambani steps down: Her children Isha, Akash and Anant are now the drivers of Reliance

 

Exit mobile version