കേരളത്തിൽ നിന്നുള്ള ‘ഫാവോ’ ആപ് പ്രവർത്തനം ആരംഭിച്ചു

വസ്ത്രനിർമാണ-വിൽപ്പന മേഖലയിൽ പുത്തൻ വ്യാപാരസാധ്യതകളുമായി ഫാവോ ആപ്പ് പ്രവർത്തനം തുടങ്ങി. ഫാവോ വെഞ്ചേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ അഷ്വാക് നിക്കോട്ടിൻ, അബ്ബാസ് അദ്ധറ, ഷെജു ടി, ഡയറക്ടർമാരായ റജിൻ ഗഫാർ, സജിത്ത് യു കെ, ഷെമീർ പി എ, ജനറൽ മാനേജർ നൗഫൽ അലി എന്നിവർ ചേർന്ന് ആപ്പ് പുറത്തിറക്കി.റീറ്റെയ്ൽ ഉടമകൾക്ക് മാർക്കറ്റിലെ ഏറ്റവും പുതിയ ഫാഷൻ ഉത്പന്നങ്ങൾ പരിചയപ്പെടാനും വേഗത്തിൽ കടകളിൽ എത്തിക്കുവാനും ഇത് സഹായിക്കും.

 

Summary: Fawow app from Kerala has started operations

Exit mobile version