ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് കപ്പിൽ മുത്തമിടാനൊരുങ്ങി പ്രണോയ്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിയിൽ. കോപ്പൻഹേഗനിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെമിഫൈനൽ മത്സരത്തിൽ എച്ച്എസ് പ്രണോയ് ശനിയാഴ്ച തായ്‌ലൻഡിന്റെ കുൻലാവുട്ട് വിടിസാറിനെ നേരിടും.

വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം റാങ്കുകാരനും നിലവിലെ ലോക ചാമ്പ്യൻഷിപ്പ് ജേതാവുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത് (13-21, 21-15, 21-16).

ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ താരം പിന്നീടുള്ള നിർണായകമായ രണ്ടു സെറ്റുകളിലും തകർപ്പൻ പ്രകടനം നടത്തി. രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും പ്രണോയിക്ക് മുന്നിൽ പൊരുതിനിൽക്കാൻ അക്സെൽസെനായില്ല. ഇതു രണ്ടാംതവണയാണ് അക്സെൽസെനെ തോൽപ്പിക്കുന്നത്. വ്യാഴാഴ്ച നടന്ന ക്വാർട്ടറിൽ സിങ്കപ്പൂരിന്റെ ലോഹ് കീൻ യൂവിനെയാണ് പ്രണോയ് തോൽപ്പിച്ചത്.

 

 

Summary: Prannoy is all set to conquer the World Badminton Championship Cup

Exit mobile version