കേരള ബോക്‌സോഫീസിൽ തരംഗമായി ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’.
മലയാളത്തിന്റെ ഹിറ്റ് മേക്കറായ ജോഷിയുടെ മകൻ അഭിലാഷാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ആദ്യം ദിനത്തിൽ തന്നെ ലഭിച്ചിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഡീഗ്രേ നടന്നു. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പാൻ ഇന്ത്യൻ ചിത്രമായ ‘കിങ് ഓഫ് കൊത്ത’ മലയാളത്തിൽ നിന്ന് മാത്രം 7.8 കോടിയാണ് കളക്ഷൻ ഇനത്തിൽ നേടിയിരിക്കുന്നത്.
Summary: “King of Kotha” conquers the box office
Discussion about this post