സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണനയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ആതിഥേയത്വം വഹിക്കുന്ന ബി20 ഉച്ചകോടിയിൽ ഇന്ത്യയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ മാസം പുറത്തിറങ്ങുന്ന ആദ്യ പാദത്തിലെ ജിഡിപി കണക്കുകൾ മികച്ചതായിരികുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആഗസ്ത് 31 ന് ആദ്യ പാദത്തിലെ ജിഡിപി കണക്കുകൾ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തിറക്കും.
Summary: B20 Summit: My priority is to tame inflation, says Finance Minister