ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിൽ പ്രവേശിച്ചു. യോഗ്യത ഘട്ടത്തിലെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ യോഗ്യത ഉറപ്പിക്കുന്ന പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവച്ചത്. ബുഡാപെസ്റ്റിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരമായ 88.77 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. ഇതോടെ 2024 ൽ നടക്കുന്ന പാരീസ് ഒളിംപിക്സിലേക്കും നീരജ് യോഗ്യത നേടി.
83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല. ടോക്കിയോ ഒളിംപിക്സിൽ നീരജിന് പിന്നിൽ വെള്ളി നേടിയ യാക്കൂബ് വാൽദെക്ക് ആണ് ഈ സീസണിലെ മികച്ച സമയം കുറിച്ച താരം, 89.51 മീറ്റർ.
കഴിഞ്ഞ വർഷം നടന്ന ലോക അത്‌ലറ്റിക്സിൽ നേരിയ വ്യത്യാസത്തിൽ നീരജിന് സ്വർണം നഷ്ടമായിരുന്നു. ഫൈനലിൽ ഗ്രനെഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്ൺ ആണ് സ്വർണം നേടിയത്. എങ്കിലും ലോക അത്ലറ്റിക്സിൽ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം അന്ന് നീരജ് സ്വന്തമാക്കിയിരുന്നു.
Summary: World Athletics Championships: Javelin thrower Neeraj Chopra in finals.
Discussion about this post