ഒരു പാട്ട് മൂളൂ അത് മുന്നിലെത്തും; പരീക്ഷണാർത്ഥ ഫീറ്ററുമായി യൂട്യൂബ്

ഒരു പാട്ടു മൂളിയാൽ അത് യൂട്യൂബ് ഇനി കണ്ടെത്തി തന്നാലോ!! അതെ, ആൻഡ്രോയിഡിൽ പരീക്ഷണാർത്ഥം ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വീഡിയോ ഷെറിങ് ആപ്പ് ആയ യൂട്യൂബ്. ഒന്ന് മൂളിയാലോ, പാടിയാലോ അല്ലെങ്കിൽ ഒന്ന് റെക്കോർഡ് ചെയ്താലോ ആ പാട്ട് ഇനി മുന്നിലെത്തിക്കും എന്നാണ് യൂട്യൂബിന്റെ സപ്പോർട്ട് പേജിൽ വിവരിച്ചിരിക്കുന്നത്. മൂന്ന് സെക്കൻഡിൽ കുറയാതെയുള്ള മൂളൽ, പാട്ട്, റെക്കോർഡിങ് ഇവയിലൂടെയാണ് യൂട്യൂബ് ഈണത്തെ തിരിച്ചറിഞ്ഞ് ആ ഗാനം ഉപയോക്താവിന്റെ മുന്നിൽ ഞൊടിയിടയിൽ എത്തിക്കും.

നിലവിൽ, പരിമിതമായ ഒരു വിഭാഗം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് പാട്ട് തിരയൽ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയുന്നത്. വരും നാളുകളിൽ ഇത് വലിയ രീതിൽ അവതരിപ്പിക്കുന്ന സമയത്ത് ഉപയോക്താക്കൾക്ക് ഒരു വേറിട്ട സവിശേഷത ആയിട്ടാകും അനുഭവപ്പെടുക.

Summary: YouTube will be able to recognise songs by means of humming, singing, or recording; new feature.

Exit mobile version