ഇന്ത്യയിൽ എഐ വൈദഗ്‌ധ്യം ഉള്ളവരിൽ വൻവർധന: ലിങ്ക്ഡ്ഇൻ റിപ്പോർട്ട്

ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) വൈദഗ്ദ്ധ്യമുള്ള ആളുകളുടെ എണ്ണത്തിൽ വൻവർധന. 2016 ജനുവരിയെ അപേക്ഷിച്ച് 2023 ജൂണിൽ 14 മടങ്ങ് വർധനവ് ഉണ്ടായെന്നാണ് ഓൺലൈൻ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട് പ്രകാരം എഐ മേഖലയിൽ കഴിവുള്ള മികച്ച 5 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നിവയാണ് എഐ ൽ മുന്നിട്ടു നിൽക്കുന്ന മറ്റുള്ള രാജ്യങ്ങൾ. AI കരിയർ സാദ്ധ്യതകൾ ഇന്ത്യൻ തൊഴിലാളികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ കൺട്രി മാനേജർ അശുതോഷ് ഗുപ്ത എടുത്തുപറഞ്ഞു. ഭാവിയിലെ പ്രാധാന്യം മനസിലാക്കി ഈ മേഖലയിലെ തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുന്നതിന്, മനുഷ്യശേഷിയുടെ പ്രാധാന്യവും സോഫ്റ്റ് സ്‌കിൽസ് വഹിക്കുന്ന നിർണായക പങ്കും ഇന്ത്യ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2023-ൽ, വളർന്നു വരുന്ന ഡിജിറ്റൽ യുഗത്തിൽ, കുറഞ്ഞത് ഒരു ഡിജിറ്റൽ വൈദഗ്ധ്യമെങ്കിലും പഠിച്ചിരിക്കണമെന്നത് 3 ൽ 2 ഇന്ത്യക്കാരും കരുതുന്ന കാര്യമാണ്. എഐ, മെഷീൻ ലേണിംഗ് എന്നിവ അതിൽ പ്രധാനമാണ്. ഭാവിയിൽ പ്രയോജനപ്പെടും എന്നുള്ളത് കൊണ്ട് തന്നെ പല കമ്പനികളും എഐ വൈദഗ്‌ധ്യം ഉള്ളവരെ തിരഞ്ഞെടുക്കുന്നതിൽ മുൻതൂക്കം കൊടുക്കുന്നുമുണ്ട്.

Summary: Massive increase in AI skills in India: LinkedIn report.

Exit mobile version