ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തിൽ മോളിവുഡ്‌ഡും

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ),ഓഡിയോ​ഗ്രഫി എന്നിവയിലാണ് മലയാളത്തിന്റെ പുരസ്‌കാര തിളക്കം. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു.

മികച്ച തിരക്കഥ: നായാട്ട്
മികച്ച നവാഗത സംവിധായകൻ : വിഷ്ണു മോഹൻ (മേപ്പടിയാൻ)
മികച്ച പാരിസ്ഥിതിക ചിത്രം: ആവാസ വ്യൂഹം
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട്
നോൺ ഫീച്ചർ വിഭാഗത്തിൽ പരിസ്ഥിതി ചിത്രം: മൂന്നാം വളവ്
മികച്ച ഓഡിയോഗ്രഫി: ചവിട്ട്

2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നത്. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്.

Exit mobile version