ടിവിഎസ് എക്സ് – ഇന്ത്യയിലെ പുത്തൻ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ

ടിവിഎസ് മോട്ടോർ കമ്പനിയുടെ ടിവിഎസ് എക്സ് (TVS X) ഇന്ത്യയിൽ ഉടനെത്തുന്നു. 2.5 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുമായാണ് ഈ പുത്തൻ പ്രീമിയം ഇ-സ്കൂട്ടർ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്ന ഏറ്റവും ചിലവേറിയ സ്കൂട്ടറാകും ഇത്. ടിവിഎസ് എക്സ്ന്റെ ബുക്കിംഗ് ഓഗസ്റ്റ് 24 ന് അർദ്ധരാത്രി ആരംഭിക്കും. ഡെലിവറി നവംബറോടെ തുടങ്ങുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ Xleton പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എക്സ് നിർമിച്ചിരിക്കുന്നത്. Xtealth, Xtride, Xonic എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് പുതിയ സ്‌കൂട്ടർ എത്തുന്നത്. 4.44 kWh ബാറ്ററി പായ്ക്കാണ് ടിവിഎസ് എക്‌സിന് ഉള്ളത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം താണ്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 മണിക്കൂർ 40 മിനിറ്റും കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാർജ് ആകുകയും ചെയ്യും.

ഈ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന് 0 ൽ നിന്ന് 40 കിലോമീറ്റർ വേഗത 2.6 സെക്കൻഡിലും 0 ൽ നിന്ന് 60 കിലോമീറ്റർ വേഗത വെറും 4.5 സെക്കൻഡിലും കൈവരിക്കാനാകുമെന്ന് ടിവിഎസ് പറയുന്നു. കൂടാതെ 10.25 ഇഞ്ച് എച്ച്‌ഡി ടിൽറ്റ് സ്‌ക്രീൻ സജ്ജീകരണം ഉള്ളത് കൊണ്ട് തന്നെ നാവിഗേഷൻ, ഗെയിമുകൾ, സംഗീതം എന്നിങ്ങനെ ഒന്നിലധികം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനും ഇതിന് സാധിക്കും.

Summary: TVS X – New Premium Electric Scooter in India.

Exit mobile version