ത്രെഡിന്റെ വെബ് വെർഷൻ ഉടൻ എത്തുന്നു. മെറ്റയുടെ ഉടമയായ മാർക്ക് സക്കർബർഗ് ചൊവ്വയ്ഴ്ചയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഇതോടെ ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് ത്രെഡിൽ ലോഗിൻ ചെയ്യാൻ സാധിക്കും.
ത്രെഡിലെ പോസ്റ്റിലൂടെ തന്നെയാണ് മെറ്റ സിഇഒ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വെബ് വെർഷൻ എത്തുമെന്ന് അറിയിച്ചത്. കൂടുതൽ ഫീച്ചറുകളോടെ ആകും വെബിൽ ത്രെഡിന്റെ വരവ്. പോസ്റ്റുകൾ ഷെയർ ചെയ്യാനും ഫീഡ് കാണാനും മറ്റുള്ളവരുടെ പോസ്റ്റുകളുമായി സംവദിക്കാനും വെബിലൂടെ സാധിക്കും. എന്നാൽ വെബ് ഉപയോഗിക്കുന്നവർക്ക് ആപ്പിലെ പോലെ അവരുടെ പ്രൊഫൈൽ എഡിറ്റ് ചെയ്യാനോ ഇൻസ്റ്റാഗ്രാം ഡയറക്‌ട് സന്ദേശങ്ങളിലേക്ക് ഒരു ത്രെഡ് അയയ്‌ക്കാനോ കഴിയില്ല.
കമ്പനികൾ, ബ്രാൻഡുകൾ, പരസ്യദാതാക്കൾ, മീഡിയ പ്രൊഫഷണലുകൾ എന്നിവർക്കാകും ത്രെഡിന്റെ വെബ് വെർഷൻ കൂടുതൽ പ്രയോജനപ്പെടുത്താൻ ആകുക എന്നതാണ് കമ്പനിയുടെ വിലയിരുത്തൽ. ത്രെഡിന്റെ ഭാവിയെ കുറിച്ച് വല്യ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട് മാർക്ക്. എന്നാൽ അതിന്റെ പൂർണ ഫലം ലഭിക്കാൻ ഇനിയും ഏറെ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Summary: Threads’ web version will reach users in the next few days.
Discussion about this post