സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി ഇസഡ് ഫ്ളിപ് 5, ഗാലക്സി ഇസഡ് ഫോൾഡ് 5 സ്മാർട്ട്ഫോണുകൾക്ക് ആവേശകരമായ പുതിയ ഓഫറുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗാലക്സി ഇസഡ് ഫ്ളിപ് 5 (256 GB) 85,999 രൂപയ്ക്കും, ഗാലക്സിയിൽ ഇസഡ് ഫോൾഡ് 5 (256 GB) 1,38,999 രൂപയ്ക്കും ലഭിക്കും.
ഗാലക്സിയിൽ ഇസഡ് ഫ്ളിപ് 5 -വിൽ 14,000 രൂപയും, സാംസങ് ഗാലക്സിയിൽ ഇസഡ് ഫോൾഡ് 5-ൽ 16,000 രൂപ ബാങ്ക് ക്യാഷ്ബാക്കും അപ്ഗ്രേഡ് ബോണസും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 9 മാസത്തെ സീറോ-ഇന്ററസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
Summary: Samsung announces new offers on Galaxy Z Flip 5 and Galaxy Z Fold 5
Discussion about this post