സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി Z ഫ്ളിപ് 5, ഗാലക്സി Z ഫോൾഡ് 5 എന്നീ സ്മാർട്ട് ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി കമ്പനി. ഇന്ത്യൻ വിപണിയിൽ ഗാലക്സി Z ഫ്ളിപ് 5 (256 GB) 85,999 രൂപയ്ക്കും ഗാലക്സി Z ഫോൾഡ് 5 (256 GB) 1,38,999 രൂപയ്ക്കും ഓഫർ വിലയിൽ ലഭിക്കും.
ഗാലക്സി Z ഫ്ളിപ് 5 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 14,000 രൂപ ബാങ്ക് ക്യാഷ്ബാക്കും അപ്ഗ്രേഡ് ബോൺസും ചേർത്ത് ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് മുഖേന 9 മാസത്തെ സീറോ-ഇന്ററസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഗാലക്സി Z ഫോൾഡ് 5 ന്റെ കാര്യം എടുത്താൽ 16,000 രൂപയാണ് മൊത്തം ക്യാഷ്ബാക്കും അപ്ഗ്രേഡ് ബോൺസും. ഇതിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിന്റെ 9 മാസത്തെ സീറോ-ഇന്ററസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.
തങ്ങളുടെ നിലവിലുള്ള സ്മാർട്ട്‌ഫോണുകൾ സാംസങ് ഗാലക്സി Z ഫ്ളിപ് 5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇഎംഐക്ക് പകരം മുൻകൂർ പേയ്‌മെന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ 9,000 രൂപ ബോണസ് ലഭിക്കും. ഇത് ഗാലക്സി Z ഫ്ളിപ് 5 ന്റെ കാര്യത്തിൽ 11,000 രൂപയാണ്. ഗാലക്സി Z ഫ്ളിപ് 5 ലേക്ക് അപ്‌ഗ്രേഡും നോ-കോസ്റ്റ് ഇഎംഐയും തിരഞ്ഞെടുക്കുന്നവർക്ക് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനോടൊപ്പം 7,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും ലഭിക്കും. ഗാലക്സി Z ഫ്ളിപ് 5 ഇത് 9000 രൂപയാണ്. മേൽപ്പറഞ്ഞ എല്ലാ ഓഫറുകളും രണ്ട് ഫോണുകളുടെ 512 GB വേരിയന്റുകൾക്കും ഗാലക്സി Z ഫോൾഡ് 5 ന്റെ 1 റബ് വേരിയന്റിനും ബാധകമാണ്.
Summary: Huge offer on Samsung Galaxy Z Flip 5 and Galaxy Z Fold 5 phones.
Discussion about this post