“ഓണം കേങ്കേമം;” വാരാഘോഷത്തിനൊരുങ്ങി തലസ്ഥാനം

സർക്കാർ തല ഓണാഘോഷത്തിനൊരുങ്ങി തലസ്ഥാനം. ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ നടക്കുന്നത്.

ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മാന്തി മുഹമ്മദ് റിയാസ് പറഞ്ഞു.അടുത്ത മാസം രണ്ടിന് വൈകിട്ട് മാനവീയം വീഥിയിൽ ഘോഷയാത്ര ആരംഭിക്കും.

ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികൾ ആകും. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ചടങ്ങിൽ ഉണ്ടാകും.

27 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം. തലസ്ഥാനത്തും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും വ്യാപക ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Summary: Capital ready for Onam Week Celebrations the chief minister will inagurate on 27th

 

Exit mobile version