ബൈജൂസ് 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു. വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസ് തങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തൽ നടപടിക്ക് ശേഷമാണ് ഈ പിരിച്ചുവിടൽ. എന്നാൽ 100 പേർക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെയാണ് കമ്പനി മെച്ചപ്പെടുത്തലിന്റെ ഭാഗമായി പിരിച്ചുവിടുന്നതെന്നും ബൈജൂസിന്റെ വക്താക്കൾ പറയുന്നു. ജീവനക്കാരോട് സ്വയം പിരിഞ്ഞു പോകാൻ ആവിശ്യപെട്ടതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ ജൂൺ മാസത്തോടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസ് 500 മുതൽ 1000 ജീവനക്കാരെ വരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെ 5,000 ത്തിലധികം ജീവനക്കാരാണ് കമ്പനിയിൽ നിന്ന് പുറത്തായത്.
കുറച്ചു കാലം മുൻപേ വരെ ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയായിരുന്ന ബൈജൂസിന്റെ പ്രതിസന്ധികൾ അവസാനിക്കുന്നില്ലെന്ന സൂചനയാണ് പിരിച്ചുവിടൽ വാർത്തകൾ നൽകുന്നത്. 120 കോടി ഡോളറിന്റെ കടം അടയ്ക്കുന്നതിന് ഈ മാസം ആദ്യം നിശ്ചയിച്ചിരുന്ന തീയതി കഴിഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ ബൈജൂസിന്റെ നിക്ഷേപകരിൽ ചിലർ അവരുടെ ഓഹരികളുടെ മൂല്യം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Summary: Another 400 employees are being laid off at Byjus.