വാട്സ്ആപ്പിൽ ഫോട്ടോസ് അയക്കുമ്പോൾ ക്വാളിറ്റി പോകുന്നുണ്ടോ? പുതിയ അപ്ഡേറ്റിൽ പരിഹാരമുടൻ

നമ്മൾ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും വാട്ട്സാപ്പിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ക്വാളിറ്റി നഷ്ടപെടുന്നു എന്നത് ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇനി ആ പരാതി ഉണ്ടാകില്ല എന്നാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ് ഉറപ്പു തരുന്നത്. ഇതിനായി പുതിയ അപ്ഡേറ്റ് നടത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. അതായത് ഇനിമുതൽ ഹൈ ഡെഫിനിഷൻ ചിത്രങ്ങളും വിഡിയോകളും ആപ്പിലൂടെ അയക്കാം.

രാജ്യാന്തര തലത്തിൽ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. എച്ച്.ഡി (2000×3000 pixels) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 pixels) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി വാട്സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായി ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫോട്ടോക്കും ഇത് എങ്ങനെ വേണം എന്ന് തീരുമാനിക്കാം. എപ്പോഴത്തെയും പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

സാധാരണ എങ്ങനെയാണോ ഫോട്ടോ അയക്കുന്നത് അങ്ങനെ തന്നെ സെലക്ട് ചെയ്യാം. ആ സമയം ‘സ്റ്റാൻഡേർഡ് ക്വാളിറ്റി’ ‘എച്ച്ഡി ക്വാളിറ്റി’ എന്നിങ്ങനെ ഓപ്ഷൻ ചോദിക്കും. വേണ്ട ഓപ്ഷൻ സെലക്ട് ചെയ്ത് ഫോട്ടോ അയക്കാം. ഏതായാലും നല്ല ക്വാളിറ്റി ഫോട്ടോക്കൽ ഇനി അതിന്റെ ഭംഗി നഷ്ടപ്പെടാതെ അയക്കാൻ സാധിക്കും എന്നത് വാട്ട്സ്ആപ്പ് ഉപയോകതാക്കൾക്ക് വല്യ ആശ്വാസം നൽകുന്ന അപ്ഡേറ്റ് തന്നെയാണ്.

Summary: Does the quality go down when sending photos on WhatsApp? Fixed in new update.

Exit mobile version