സംസ്ഥാന സർക്കാറിന്റെ വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ICAI) ചേർന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (MSME) ഒരുക്കുന്ന സൗജന്യ ഹെൽപ് ഡെസ്‌ക് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവഹിച്ചു. വ്യാവസായിക വളർച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.
പുതുതായി രംഗത്തെത്തുന്ന സംരംഭകർക്ക് ബിസിനസ് വളർത്തിയെടുക്കാൻ വേണ്ട എല്ലാ സാമ്പത്തിക മാർഗനിർദ്ദേശങ്ങളും എംഎസ്എംഇ ഹെൽപ്പ് ഡെസ്‌കുകൾ വഴി ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തിന് പ്രാധാന്യം നൽകുന്ന 22 മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവയ്ക്ക് ഊന്നൽ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെസ്‌കുകളുടെ സേവനം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും ഡെസ്കിന് കീഴിൽ വിദഗ്ധ സേവനം ലഭ്യമാകുക. എല്ലാ മാസവും ആദ്യ ശനിയാഴ്ച എംഎസ്എംഇകൾക്ക് ഐസിഎഐയുടെ കീഴിലുള്ള ഒമ്പത് മേഖല ഓഫീസുകളിൽ നിന്ന് ഹെൽപ്പ് ഡെസ്‌ക് സേവനം സൗജന്യമായി ലഭിക്കും. ഐ.സി.എ.ഐ ചാപ്റ്ററിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ഹെൽപ്പ് ഡെസ്‌കിൽ ഉണ്ടായിരിക്കും.
Summary: Help desk service for small entrepreneurs; Minister P Rajeev inaugurated the project.
Discussion about this post