സെപ്റ്റംബര്‍ മാസത്തോടെ ‘മാതൃയാനം’ പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നിലവിൽ പദ്ധതി ഉണ്ട്. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും.
പദ്ധതിയുടെ പൂർത്തീകരണത്തിത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് ഈ പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി. ആശുപത്രിയിൽ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ് എ ടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണ് എസ് എ ടി. ഇവിടെ മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മറ്റു ജില്ലകയിലുള്ള ആളുകൾക്ക് ഉൾപ്പെടെ അനേകായിരം കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും.
Summary: Matruyanam scheme, which brings mother and baby home free of charge, now in all districts.