ജിയോ ഫിനാൻഷ്യൽ സർവീസസ് തിങ്കളാഴ്ച ലിസ്റ്റ് ചെയ്യുന്നു

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ (JFS) ഓഹരികൾ ഓഗസ്റ്റ് 21ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. കഴിഞ്ഞ മാസമാണ് റിലയൻസ് ഇൻഡസ്ട്രീസിൽ (RIL) നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസ് വേർപെട്ടത്. കഴിഞ്ഞ മാസം 20 ന് നടന്ന പ്രൈസ് ഡിസ്‌കവറി സെഷനിൽ ജെഎഫ്എസിന്റെ ഒരു ഓഹരിക്ക് 61.85 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. സ്റ്റോക്കിന്റെ മൂല്യം 300 രൂപക്ക് മുകളിൽ ആകുമെന്നാണ് വിദഗ്ധർ കരുതുന്നത്. 1.66 ലക്ഷം കോടി രൂപ വിപണി മൂല്യം ആണ് ഇതുകൊണ്ട് ലഭിക്കുന്നത്.

ഇന്ത്യൻ അസറ്റ് മാനേജ്‌മെന്റ് സ്‌പെയ്‌സിലേക്ക് പ്രവേശിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജർ ബ്ലാക്ക് റോക്കുമായി ചേർന്ന് ജെഎഫ്‌എസ് ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. ജെഎഫ്എസ് നിഫ്റ്റി 50, സെൻസെക്‌സ് എന്നിവയിൽ ലിസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം രണ്ട് സൂചികകളിൽ നിന്നും പുറത്തുവരും.

Summary: Jio Financial Services to list on Monday.

Exit mobile version