സർക്കാരിന്റെ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ (IRFC) ഒരു ഭാഗം ഓഹരി ഓഫർ ഫോർ സെയിൽ (OFS) വഴി വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേയുടെ ഫിനാൻസിംഗ് വിഭാഗത്തിൽ 86.36 ശതമാനം ഓഹരികളാണ് സർക്കാരിന് നിലവിലുള്ളത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ, സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (MPS) മാനദണ്ഡത്തിന് അനുസൃതമാക്കാൻ സർക്കാർ ഐആർഎഫ്‌സിയിലെ 11.36 ശതമാനം ഓഹരികൾ നേർപ്പിക്കേണ്ടതായി ഉണ്ട്. എംപിഎസ് മാനദണ്ഡമനുസരിച്ച് ലിസ്‌റ്റുചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിന് ലിസ്‌റ്റുചെയ്‌ത് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 25 ശതമാനം പബ്ലിക് ഫ്ലോട്ട് ഉണ്ടായിരിക്കണം. എന്നാൽ നിക്ഷേപകരുടെ താല്പര്യം വിലയിരുത്തി മാത്രമേ നേർപ്പിക്കുന്നതിന്റെ അളവ് തീരുമാനിക്കൂ എന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളുപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ വിപണി വിലയനുസരിച്ച് 11.36 ശതമാനം വിറ്റാൽ സർക്കാരിന് 7,600 കോടി രൂപയാണ് ലഭിക്കുക. ഐആർഎഫ്‌സിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 50.97 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
Summary: The government is all set to sell 11.36 percent stake in Indian Railway Finance Corporation through OFS.
Discussion about this post