ഓണം പ്രമാണിച്ച് കിറ്റ് വിതരണം ഇത്തവണയും നടത്തും. എന്നാൽ ഓണക്കിറ്റ് മഞ്ഞ കാർഡുടമകൾക്ക് മാത്രമായിരിക്കുമെന്നാണ് മന്ത്രി സഭാ യോഗത്തിൽ തീരുമാനം ആയത്. ഇതിനായി സപ്ലൈകോയ്ക്ക് 32 കോടി രൂപ മുൻകൂറായി അനുവദിക്കും.
6,07,691 കിറ്റുകളാണ് മൊത്തത്തിൽ വിതരണം ചെയ്യുക. ഇതിൽ 5,87,691 എ എ വൈ കാർഡുകൾക്കും ബാക്കി 20,000 ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും ഉള്ളതാണ്. കിറ്റുകൾ റേഷൻ കടകൾ മുഖേന ആകും വിതരണം ചെയ്യുന്നത്.
14 ഇനങ്ങൾ ആണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തേയില, ചെറുപയർ പരിപ്പ്, തുവരപ്പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, പൊടി ഉപ്പ് എന്നിവയാണവ. കഴിഞ്ഞ വർഷം 83 ലക്ഷത്തിലധികം പേർക്കാണ് സർക്കാരിന്റെ ഓണകിറ്റ് ലഭിച്ചത്.
Summary: Onam Kit distribution; Only for yellow card holders.