സ്റ്റാർട്ടപ്പുകളുടെ പ്രധാന കേന്ദ്രമായി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യ. രാജ്യത്ത് ഒട്ടാകെ 90,000 സ്റ്റാർട്ടപ്പുകളും 30 ബില്യൺ ഡോളർ മൂല്യവുമുള്ള 107 സ്വകാര്യ കമ്പനികളും ഉണ്ട്. അങ്ങനെ ലോകത്തിലെ ഒരു അറിയപ്പെടുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുകയാണ്.
രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME) വിവിധതരം പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായുള്ള സർക്കാർ സ്കീമുകൾ നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് മുൻകൈയെടുത്തതോടെ വളർന്നുവരുന്ന സംരംഭകർക്ക് സഹായവും അവസരങ്ങളും ലഭിക്കുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിസിനസ് മേഖല സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സംവിധാനങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് അകമഴിഞ്ഞ് പ്രോൽസാഹനവും നൽകുന്നുണ്ട്. പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്സിഡികൾ, ഒപ്പം സ്റ്റാർട്ടപ്പുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള നിരവധി സേവനങ്ങളും സർക്കാർ നടത്തിവരുന്നു. ഇതിന്റെ ഫലമായി സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര അംഗീകാരം നേടുകയും സർക്കാർ പിന്തുണയോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
Summary: India as a startup hub before the world; world’s third largest startup ecosystem.
Discussion about this post