എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) അഭിപ്രായപ്പെട്ടു.
നേരത്തെ തീരുമാനിച്ച പ്രകാരം കരിപ്പൂർ വിമാനത്താവളവും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗ് തിങ്കളാഴ്ച രാജ്യസഭയിൽ പറഞ്ഞു.
സിവിൽ ഏവിയേഷൻ മന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, കരിപ്പൂർ വിമാനത്താവളം 2022-23 വർഷത്തിൽ 95.38 കോടി രൂപ അറ്റാദായം നേടി. ചെന്നൈ (169.50 കോടി രൂപ), കൊൽക്കത്ത (482,30 കോടി രൂപ) എന്നിവയ്ക്ക് പിന്നിലാണ് കരിപ്പൂർ വിമാനതാവളം. മൂന്ന് വിമാനത്താവളങ്ങളും പൊതുമേഖലാ സ്ഥാപനമായ എഎഐയുടെ കീഴിലാണ് വരുന്നത്.
കേരള സർക്കാർ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ വർഷങ്ങൾ നീണ്ട കടമ്പകൾ മറികടന്നു. ഭൂമി സർവേയും അധികൃതർ പൂർത്തിയാക്കി.
Summary: Kozhikode airport privatisation faces political opposition
Discussion about this post