ക്രൂഡ് ഓയിൽ ഇടപാടിൽ ആദ്യമായി പ്രാദേശിക കറൻസി ഉപയോഗിച്ച് ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്.
വിനിമയച്ചെലവ് കുറയ്ക്കാനും പ്രാദേശിക കറൻസി ശക്തിപ്പെടുത്താനുമാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ ലക്ഷ്യം വയ്ക്കുന്നത്. ഇതനുസരിച്ചാണ് ആദ്യമായി പ്രാദേശിക കറൻസി ഉപയോഗിച്ച് രണ്ട് രാജ്യങ്ങളും ഇടപാട് നടത്തിയത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി ആണ് റിപ്പോർട്ടുകൾ പുറത്തു വന്നത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ധാരണയിലെത്തുക ആയിരുന്നു.
Summary: India and UAE make first crude oil transaction using local currency.