ഭുവനേഷ് താരാശങ്കറിനെ ആർബിഎൽ ബാങ്കിന്റെ ഫിനാൻസ് മേധാവിയായി നിയമിച്ചു

ആർബിഎൽ ന്റെ (RBL) ബാങ്ക് ഫിനാൻസ് മേധാവിയായി ഭുവനേഷ് താരാശങ്കറിനെ നിയമിച്ചു. ആഗസ്റ്റ് 14 മുതൽ ഭുവനേഷ് താരാശങ്കർ ബാങ്കിന്റെ സീനിയർ മാനേജ്‌മെന്റിന്റെ ഭാഗമാകും. താരാശങ്കറിനെ ബാങ്കിന്റെ പ്രധാന മാനേജർ സ്ഥാനത്തേക്കും പരിഗണിക്കുന്നതായി ബാങ്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചിട്ടുണ്ട്.

ജൂലൈ 22 ലെ റിപ്പോർട്ട് അനുസരിച്ച് ആദ്യ പാദത്തിൽ 288 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ കണക്ക് അപേക്ഷിച്ച് 201 കോടിയുടെ ഉയർച്ചയാണ് ഉണ്ടായത്. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.08 ശതമാനത്തിൽ നിന്ന് 3.22 ശതമാനമായി കുറഞ്ഞതിനാൽ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തിയും (NNPA) മുൻവർഷത്തെ പാദത്തിലെ വച്ച് നോക്കിയാൽ 1.16 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറഞ്ഞു.

Summary: Bhuvanesh Tarashankar has been appointed as the Finance Head of RBL Bank.

Exit mobile version