ഈയം അഥവാ ലെഡ് പ്രകൃതിയിലേക്ക് പുറന്തള്ളുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന സാന്ദ്രതയിൽ ഈ ലോഹം സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വിഘടന പ്രകിയയെ അത് ബാധിക്കുന്നു. മറ്റൊരു പ്രധാന പ്രശ്നം ഇത് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജനിതക ഘടനക്ക് മാറ്റം വരുത്തുന്നു എന്നതാണ്.
സസ്യങ്ങളിൽ ഈയം കാരണം ഇലകളുടെ ഉപരിതലം പൊതിയപ്പെടുകയും ശ്വസനത്തിനും പ്രകാശസംശ്ലേഷണത്തിനും തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കാരണം ചെടിയുടെ വളർച്ച മുരടിക്കുന്നു. മൃഗങ്ങളിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുത്താനുള്ള കഴിവിനെ ആണ് ലെഡ് പ്രതികൂലമായി ബാധിക്കുന്നത്. കൂടാതെ കേന്ദ്ര നാഡീവ്യവസ്ഥയെയും ഈയത്തിന്റെ അതിപ്രസരം ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുട്ടികളുടെ ബുദ്ധി വളർച്ചയെ തടസപ്പെടുത്തുന്ന ഈയം പഠന വൈകല്യങ്ങൾക്ക് കാരണമാക്കുന്നു. കുട്ടികളിൽ കുറ്റവാസന ഉണ്ടാകാനും ഈ ലോഹം കാരണക്കാരൻ ആകുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് മൂലം മരണ കാരണം വരെ ആയി മാറാൻ ഈ ലോഹത്തിന് കഴിവുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുത ആണ്. ലെഡ് എക്സ്പോഷർ ഗർഭസ്ഥ ശിശുക്കളെയും ബാധിക്കുന്നുണ്ടെന്ന് അടുത്തിടെ മെക്സിക്കോയിൽ നടത്തിയ പാദങ്ങളിൽ തെളിഞ്ഞിരുന്നു.
Summary: How is lead harmful? What studies indicate..
Discussion about this post