റെക്കോർഡിട്ട് റെഡ്മി 12 5G സ്മാർട്ഫോൺ

2023-ൽ ആമസോണിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 5G സ്‌മാർട്ട്‌ഫോണായി ഷവോമിയുടെ റെഡ്മി 12 5 ജി മാറി. ഇന്ത്യൻ വിപണിയിലാണ് ഷവോമി ഇത്തരമൊരു റെക്കോർഡിട്ടത്. ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചതിന് ശേഷം, ആമസോൺ 24 മണിക്കൂറിനുള്ളിൽ സ്റ്റോക്ക് തീർന്നു. ഇന്ത്യയിൽ 9500-ലധികം പേരാണ് റെഡ്മി 12 5G സ്മാർട്ഫോൺ ബുക്ക് ചെയ്തത് .

സ്‌നാപ്ഡ്രാഗൺ 4 Gen 2 5G പ്രോസസർ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണ് റെഡ്മി 12 5G.

Redmi 12 5G 4ജിബി+128ജിബിക്ക് 10,999 രൂപയ്ക്കും 6ജിബി+128ജിബിക്ക് 12,499 രൂപയ്ക്കും 8ജിബി+256ജിബിക്ക് 14,499 രൂപയ്ക്കും ഓഫറുകൾ ഉൾപ്പെടെ ഫലപ്രദമായ വിലയ്ക്ക് ഓഗസ്റ്റ് 4-ന് വിൽപ്പന തുടങ്ങി, 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു.

 

 

Summary: Redmi 12 5G becomes highest-selling 5G smartphone on first day of sale on Amazon India

Exit mobile version