ലാർസൻ ആൻഡ് ടൂബ്രോ (L&T) കൺസ്ട്രക്ഷന്റെ ബിൽഡിംഗ്സ് ആൻഡ് ഫാക്ടറീസ് (ബി ആൻഡ് എഫ്) ബിസിനസിന് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. 1,000 കോടി മുതൽ 2,500 കോടി രൂപവരെയുള്ള ബിസിനസ് ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ വാരണാസിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനായി ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 30,000 കാണികളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന സ്റ്റേഡിയം ആകും നിർമിക്കുക. 30.67 ഏക്കറിൽ ആണ് വാരണാസിയിൽ സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
ബംഗ്ലാദേശിൽ EXIM ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ നാല് സ്ഥലങ്ങളിൽ ഹൈടെക് ഐടി പാർക്കുകൾ നിർമ്മിക്കുന്നതിന് ബംഗ്ലാദേശ് ഹൈടെക് പാർക്ക് അതോറിറ്റിയിൽ നിന്ന് മറ്റൊരു ഓർഡറും എൽ & ടി ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും ഏഴ് നിലകളുള്ള സ്റ്റീൽ കെട്ടിടങ്ങൾ പ്രോജക്ടിന്റെ ഭാഗമായി ഉണ്ടാകും. മറ്റു അവശ്യ സംവിധാനങ്ങൾ ആയ HVAC (ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടിഷനിംഗ്) ലിഫ്റ്റുകൾ, ഇലക്ട്രിക്കൽ, ഫയർ ഫൈറ്റിംഗ്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്, നെറ്റ്‌വർക്കിംഗ് & സെക്യൂരിറ്റി, ബിൽഡിംഗ് മാനേജ്‌മെന്റ് സിസ്റ്റംസ് എന്നിവയും പ്രോജെക്ടിൽ ഉൾപെടും.
Summary: Larsen & Toubroek got several business orders in India and Bangladesh.
Discussion about this post