നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി ശനിയാഴ്ച ഡൽഹി സർക്കാർ 36.5 ടൺ തക്കാളി വിറ്റു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി തക്കാളി വില കുറയ്ക്കുന്നതിനായാണ് ഇത്തരത്തിലൊരു നടപടി. നേപ്പാളിൽ നിന്നുള്ള 10 ടൺ ഉൾപ്പെടെ 60 ടൺ തക്കാളി വിൽക്കാൻ എൻസിസിഎഫ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
സർക്കാരിന്റെ നോഡൽ ഏജൻസികളായ NCCF, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED) എന്നിവയിലൂടെ ജൂലൈ 14 മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം തക്കാളി കിലോയ്ക്ക് 70-90 രൂപയ്ക്ക് വിൽക്കുന്നു.
കഴിഞ്ഞ ഒരു മാസമായി സർക്കാരിന്റെ സുസ്ഥിരമായ ഇടപെടൽ കാരണം, മിക്കവാറും എല്ലാ സ്ഥലങ്ങളിലും വില ക്രമാതീതമായി കുറയുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ച ഡൽഹി-എൻസിആറിൽ മാത്രം 85 എൻസിസിഎഫ് മൊബൈൽ വാനുകൾ വിന്യസിച്ചിട്ടുണ്ട്. നോയിഡയിലെ 15 ലൊക്കേഷനുകൾക്ക് പുറമെ ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, രാജസ്ഥാനിലും ഉത്തർപ്രദേശിലും സമാനമായ ഇടപെടലുകൾ തുടരുന്നു. ഇത് മൊത്ത വിപണി വിലയിലും ചില്ലറ വിലയിലും സ്ഥിരത കൈവരിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട്.
Summary: Government sells 36.5 tonnes of tomatoes at ₹70 a kilo in Delhi