വെസ്റ്റ് ഇൻഡീസിന് എതിരായ ട്വൻറി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിൻറെ തകർപ്പൻ ജയം. ഇതോടെ ഇന്ത്യ 2-2ന് സമനിലയിൽ. ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ, ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 179 റൺസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തകർപ്പൻ ജയം കാഴ്ച വച്ചത്.
ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും കൂട്ടുകെട്ട് 15.3 ഓവറിൽ 165 റൺസ് സ്ഥാപിച്ചു. 47 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുകളും സഹിതം 77 റൺസെടുത്തായിരുന്നു ഗില്ലിൻറെ മടക്കം. റൊമാരിയോ ഷെഫേർഡിനായിരുന്നു വിക്കറ്റ്.
17 ഓവറിൽ ഇന്ത്യ ജയിക്കുമ്പോൾ യശസ്വി ജയ്സ്വാൾ 51 പന്തിൽ 84* ഉം, തിലക് വർമ്മ 5 പന്തിൽ 7* ഉം റൺസുമായി പുറത്താവാതെ നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ്- 178/8 (20), ഇന്ത്യ- 179/1 (17).
Summary: India beats West Indies by 9 wickets to level series 2-2
Discussion about this post