ജയിലർ കളക്ഷൻ മൂന്നാം ദിവസം: ഇന്ത്യയിൽ ഏകദേശം ₹35 കോടി നേടി; നാലാം ദിവസം ലോകമെമ്പാടും 250 കോടി കടക്കാൻ സാധ്യത

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ ഏകദേശം 35 കോടിയാണ് ഇതുവരെ നേടിയത്. മൂന്ന് ദിവസത്തെ കളക്ഷനനുസരിച്ച്, ചിത്രം ഇതുവരെ ഇന്ത്യയിൽ ഏകദേശം ₹107.85 കോടി നേടിയിട്ടുണ്ട്. തമിഴ്,ഹിന്ദി, കന്നഡ,മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

യുഎസിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചതായി റിപ്പോർട്ട്. മലേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ ചിത്രം ഒന്നാം സ്ഥാനത്താണ്. യുകെയിൽ മൂന്ന് ദിവസം കൊണ്ട് ജയിലർ 500,000 പൗണ്ട് കടന്നതായി കണക്കുകൾ.

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്റ്റ് 10ന് നാണ് ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ഈ ചിത്രം. മികച്ച താരനിരയാണ് ഈ ചിത്രത്തിലുള്ളത്.

പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ജയിലർ’ ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. ജാക്കി ഷ്റോഫും ചിത്രത്തിലുണ്ട്. 36 വർഷങ്ങൾക്ക് ശേഷം ഇരുവരും സ്‌ക്രീൻ പങ്കിടുന്നു, ‘ഉത്തർ ദക്ഷിണ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

 

 

Summary: Jailer collection Day 3: Rajinikanth’s film mints about ₹35 cr in India; likely to cross ₹250 cr worldwide on Day 4

Exit mobile version