ഇന്‍സ്റ്റഗ്രാമിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിലൂടെ ലോകത്ത് ഏറ്റവുമധികം പണം നേടുന്ന കായിക താരങ്ങളുടെ പട്ടിക പുറത്തിറങ്ങി. ഒന്നാം സ്ഥാനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രണ്ടാം സ്ഥാനം ലയണല്‍ മെസിയും സ്വന്തമാക്കി. ഇന്ത്യയുടെ അഭിമാനം കാത്ത് സംരക്ഷിച്ച് കൊണ്ട് മൂന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയും ഇടം നേടി.
ഒരു പോസ്റ്റിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 26.70 കോടി രൂപയാണ്. ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 600 മില്യണ്‍ (60 കോടി) ഫോളോവേഴ്സ് ആണുള്ളത്. 600 മില്യണ്‍ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതും ശ്രദ്ധേയമാണ്. 2022 നവംബറിലാണ് 500 മില്യണ്‍ ( 50 ലക്ഷം ) ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് എന്ന നാഴികക്കല്ല് ആദ്യമായി മറികടക്കുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. 2022 മേയ് മാസത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ 34 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ തുക പ്രതിഫലം കൈപ്പറ്റുന്നതില്‍ രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയുടെ ലണയല്‍ മെസിയാണ്. ഇന്‍സ്റ്റഗ്രാമില്‍ 482 മില്ല്യണ്‍ (48.2 കോടി) ഫോളോവേഴ്സുള്ള ലയണല്‍ മെസിക്ക് ഒരു പോസ്റ്റിന് 21.50 കോടി രൂപ പ്രതിഫലമായി ലഭിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് അംഗ സംഖ്യയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തത്തുള്ളതും ലയണല്‍ മെസിയാണ്.
എന്നാൽ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ മുന്‍പന്തിയിലാണ് സൂപ്പര്‍താരം വിരാട് കോലിയുടെ സ്ഥാനം. ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ കായികതാരമാണ് വിരാട് കോഹ്ലി. 256 മില്ല്യണ്‍ അഥവാ (25.6 കോടി) പേരാണ് കോഹ്ലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 2023-ലെ കണക്കുകള്‍ പ്രകാരം ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിന് കോഹ്ലിയ്ക്ക് ലഭിക്കുന്നത് 11.45 കോടി രൂപയാണ്. ആഗോളതലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ താരവും കോലി മാത്രമാണ്. ആഗോളതലത്തില്‍ കോലി 14-ാം സ്ഥാനത്താണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര 29-ാം സ്ഥാനത്തുണ്ട്. 4.40 കോടി രൂപയാണ് താരത്തിന് ഓരോ പോസ്റ്റിനും ലഭിക്കുന്നത്.
Summary: Instagram earnings; Cristiano first, Messi second, Kohli third.