വൺപ്ലസ് എയ്‌സ് 2 പ്രോ ഓഗസ്റ്റ് 16 ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ലോഞ്ചിംഗിന് മുന്നോടിയായി, Weibo-യിലൂടെ ഫോണിന്റെ സവിശേഷതകൾ വൺപ്ലസ് പങ്ക് വച്ചു . വൺപ്ലസ് എയ്‌സ് 2 പ്രോയുടെ റാമും സ്റ്റോറേജ് വിശദാംശങ്ങളും ഇടക്ക് വെളിപ്പെടുത്തിയിരുന്നു. 24 ജിബി ഫാസ്റ്റ് ഓൺബോർഡ് മെമ്മറിയുമായി ഇത് അരങ്ങേറ്റം കുറിക്കുമെന്ന് സ്ഥിരീകരിച്ചു. OnePlus Ace 2 Pro-യിൽ ബയോണിക് വൈബ്രേഷൻ സെൻസർ മോട്ടോറും പ്രാമാണീകരണത്തിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കും. Snapdragon 8 Gen 2 SoC-ൽ പ്രവർത്തിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
Summary: This New OnePlus Smartphone Will Offer 24GB RAM, 1TB Storage