47 വർഷത്തിന് ശേഷം റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ലൂണ 25 വെള്ളിയാഴ്ച വിക്ഷേപിച്ചു. റഷ്യയുടെ ഫാർ ഈസ്റ്റിലെ വോസ്റ്റോക്നി വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ലൂണ-25 പറന്നുയർന്നത്.
വെള്ളിയാഴ്ച രാവിലെ 8:10 നാണ് സോയുസ് -2 ഫ്രഗട് റോക്കറ്റിലേറി ലൂണ 25 കുതിച്ച് ഉയർന്നത്. വിക്ഷേപണത്തിന് ഏകദേശം 564 സെക്കൻഡുകൾക്ക് ശേഷം ഫ്രെഗാറ്റ് ബൂസ്റ്റർ റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ നിന്ന് വേർപിരിഞ്ഞു. വിക്ഷേപണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ലൂണ-25 പേടകം ബൂസ്റ്ററിൽ നിന്ന് വേർപെട്ടു ചന്ദ്രനിലേക്കുള്ള ഫ്ലൈറ്റ് 5.5 ദിവസം വരെ എടുക്കുമെന്ന് റിപ്പോർട്ട്.
ബോഗസ്ലാവ്സ്കി ക്രേറ്റർ ഏരിയയിൽ എത്തുന്നതിന് മുമ്പ് പേടകം ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ മുകളിൽ മൂന്ന് മുതൽ ഏഴ് ദിവസം വരെ ചെലവഴിക്കും. അതേസമയം, മൻസിനസ്, പെന്റ്‌ലാൻഡ്-എ ഗർത്തങ്ങൾ എന്നിവയ്ക്ക് ബദൽ ലാൻഡിംഗ് സൈറ്റുകളായി നാമകരണം ചെയ്തിട്ടുണ്ട്.
Summary: Russia Launches Luna 25 Lunar Mission, Its First in 47 Years
Discussion about this post